കോട്ടയം: എം.ജി.സർവകലാശാല സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

കരാർ നിയമനം

കോട്ടയം: എം.ജി.സർവകലാശാല സോഫിസ്റ്റിക്കേറ്റഡ് അനലറ്റിക്കൽ ഇൻസ്ട്രമെൻറ് ഫെസിലിറ്റി സംവിധാനത്തിലുള്ള ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഈഴവ വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

വിവരങ്ങൾ  www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

റിസർച്ചർ െഡവലപ്പ്മെൻറ് പ്രോഗ്രാം

എം.ജി. സർവകലാശാല ലൈബ്രറി സെപ്റ്റംബർ 27 മുതൽ അഞ്ച്‌ ദിവസത്തെ ഓൺലൈൻ റിസർച്ചർ െഡവലപ്പ്മെൻറ് പ്രോഗ്രാം നടത്തും. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ.

ജൂനിയർ റിസർച്ച് ഫെലോഷിപ്പ്

കോട്ടയം: എം.ജി.സർവകലാശാലയിലെ പഠനവകുപ്പുകളിലെയും സർവകലാശാല അംഗീകൃത ഗവേഷണകേന്ദ്രങ്ങളിലെയും മുഴുവൻസമയ പി.എച്ച്.ഡി. ഗവേഷകരിൽനിന്ന് 2021-2022 വർഷത്തേക്കുള്ള സർവകലാശാല ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും വിശദവിവരവും  www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.