പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് എം.വി.ആർ. ആയുർവേദ കോളേജിൽ കേരള ആരോഗ്യസർവകലാശാലയുടെ ബി.എസ്‌സി. നഴ്സിങ് (ആയുർവേദം), ബി.ഫാം. (ആയുർവേദം) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ്. സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി 23 മുതൽ അപേക്ഷിക്കാം. അവാസന തീയതി ഒക്ടോബർ 13. പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി, പട്ടികവർഗവിഭാഗത്തിന് 300 രൂപയുമാണ് അപേക്ഷാഫീസ്. ഫോൺ: 04712 560363, 04712 560364.