സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ 26500-56700 രൂപ ശമ്പളനിരക്കിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്‌പെഷ്യൽ ഇഫക്ട്‌സ് ഇ.ടി.ബി. പ്രയോറിറ്റി വിഭാഗത്തിനു സംവരണംചെയ്ത താത്കാലിക ഒഴിവിൽ നിയമനം നടത്തും.

ദേശീയ ട്രേഡ് സർട്ടിഫിക്കറ്റും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ദേശീയ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും ഒരു വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഗവ. അംഗീകൃത അസൽ സർട്ടിഫിക്കറ്റുകളുമായി 29-നകം അതത് എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം.

തീയതി നീട്ടി

സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ ആശ്രിതർക്കായി കിലെ സിവിൽ സർവീസ് അക്കാദമി ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി കോഴ്‌സിന് അപേക്ഷിക്കേണ്ട കാലാവധി ഒക്ടോബർ അഞ്ചുവരെ നീട്ടി. പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങൾക്ക് : www.kile.kerala.gov.in.

ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡ്

പട്ടികജാതി, പട്ടികവർഗ ക്ഷേമപ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള 2021-ലെ ഡോ. ബി.ആർ.അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്. വിശദവിവരങ്ങൾക്ക്: www.scdd.kerala.gov.in എൻട്രി അയ്ക്കാനുള്ള അവസാന തീയതി ഒക്ടോബർ 18.