തിരുവനന്തപുരം: സർക്കാർ, സർക്കാർ എയ്ഡഡ്, ഐ.എച്ച്.ആർ.ഡി., കേപ്പ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്ക്‌ ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് അഡ്മിഷൻ ലഭിച്ചവർ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. നേരത്തെ ഉയർന്ന ഓപ്ഷനായി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടണം.

മൂന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ 28-ന് വൈകീട്ട് നാലുമണിക്കു മുമ്പ് അഡ്മിഷൻ എടുക്കണം.

എം.ടെക്. പ്രവേശനം

തിരുവനന്തപുരം: എം.ടെക്. പ്രവേശനത്തിന് 23 മുതൽ 30 വരെ അപേക്ഷിക്കാം. www.admissions.dtekerala.gov.in, www.dtekerala.gov.in എന്നിവ വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

സ്‌കോളർഷിപ്പിന് ഒക്‌ടോബർ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിനു പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നൽകുന്ന ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിൽ ഓൺലൈനായി ഒക്‌ടോബർ 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2727378, 0471-2727379.