തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ / സ്വാശ്രയ കോളേജുകളിലേക്ക് 2021-22 വർഷത്തെ ബി.എസ്‌സി. നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ച് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർഥികൾക്ക് വെബ്‌സൈറ്റിൽക്കൂടി കോളേജ് / കോഴ്‌സ് ഓപ്ഷനുകൾ നവംബർ 25 വരെ സമർപ്പിക്കാം. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിനായി പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.