ഏറ്റുമാനൂർ: പി.എസ്.സി. അംഗീകൃത മൾട്ടിമീഡിയ അനിമേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷ ഡിപ്ലോമ ഇൻ അനിമേഷൻ ഫിലിം ടെക്നോളജി, ഒരു വർഷ കോഴ്സുകളായ ഡിപ്ലോമ ഇൻ 3 ഡി അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ്, 2 ഡി അനിമേഷൻ ആർട് ആൻഡ് എൻജിനീയറിങ്‌, മൾട്ടിമീഡിയ വെബ് ഡിസൈൻ, 6 മാസ കോഴ്സുകളായ ഗ്രാഫിക് ഡിസൈൻ ആൻഡ് അഡ്വൈർടൈസിങ്, മൾട്ടിമീഡിയ ആപ്ലിക്കേഷൻ, ആർക്കിറ്റെക്റൽ ബിൽഡിങ്‌ ഡിസൈൻ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. എസ്.സി. വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം.

കൂടുതൽ വിവരങ്ങൾക്ക്- കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠന കേന്ദ്രമായ സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസ്, പേരൂർ റോഡ്, ഏറ്റുമാനൂർ. ഫോൺ 0481 2536699, 9447212510.