കാസർകോട്: കേന്ദ്രസർവകലാശാലയുടെ തിരുവനന്തപുരം കേന്ദ്രത്തിലുള്ള ഇന്റർനാഷണൽ റിലേഷൻസ് വകുപ്പിൽ താത്കാലിക അധ്യാപകനെ നിയമിക്കുന്നു. മൂന്ന് ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദമുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ ജൂലായ്‌ രണ്ടിന് രാവിലെ ഒമ്പതിന് തിരുവനന്തപുരം പട്ടത്തുള്ള കേന്ദ്രത്തിൽ എത്തണം. വെബ്‌സൈറ്റ് www.cukerala.ac.in സന്ദർശിക്കുക.