പെരിയ: കേന്ദ്രസർവകലാശാലയുടെ തിരുവല്ലയിൽ പ്രവർത്തിക്കുന്ന നിയമപഠന വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ വിഷയത്തിലോ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദമാണ് യോഗ്യത. ഒഴിവുകൾ രണ്ട്. താത്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി ജൂലായ് 27-ന് രാവിലെ ഒൻപതിന് തിരുവല്ല ബി.എസ്.എൻ.എൽ. ആർക്കേഡിൽ പ്രവർത്തിക്കുന്ന നിയമപഠനവകുപ്പിൽ എത്തണം. വെബ്‌സൈറ്റ് www.cukerala.ac.in.