തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സ് ഒഴികെയുള്ള മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രസിദ്ധീകരിച്ച ഒന്നാംഘട്ട മോപ് അപ്പ് അലോട്ട്മെന്റിനുശേഷം വന്ന ഒഴിവുകളിലേക്കുള്ള അലോട്ട്മെന്റ് പ്രവേശന പ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അതത് കോളേജുകളിൽ 24-ന് വൈകുന്നേരം മൂന്നിനകം പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ നമ്പർ: 0471-2525300.