തിരുവനന്തപുരം: എം.ബി.ബി.എസ്. അടക്കം മെഡിക്കൽ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ മാറ്റിവെച്ച നടപടി പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് പരീക്ഷകൾ നടത്തി ആരോഗ്യപ്രവർത്തകരെ മഹാമാരി നേടുന്നതിന് ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ഐ.എം.എ. ചൂണ്ടിക്കാട്ടി.