തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പലവ്യഞ്ജനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ഓൺലൈനായി വാങ്ങാൻ സപ്ലൈകോ സംവിധാനമൊരുക്കി. കെപ്‌കോ, ഹോർട്ടികോർപ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സേവനം. തിരുവനന്തപുരം വഴുതയ്ക്കാട് പ്രവർത്തിക്കുന്ന സപ്ലൈകോ ഹൈപ്പർമാർക്കറ്റിൽ 26-ന് ഓൺലൈൻ പദ്ധതി ആരംഭിക്കും. തിരുവനന്തപുരം നഗരപരിധിയിലുള്ളവർക്കാണ് സേവനം ലഭിക്കുക. വാട്‌സാപ്പ്: 8921731931. വെബ്‍സൈറ്റ്: www.Bigcartkerala.com