കോട്ടയം: കേരള സർക്കാർ നിയന്ത്രണത്തിലുള്ള സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ്‌ അഡ്വാൻസ്‌ഡ്‌ സ്റ്റഡീസിന്റെ സ്കൂൾ ഓഫ്‌ മെഡിക്കൽ എജ്യുക്കേഷനിൽ 2021-22 വർഷത്തെ ബി.ഫാം. കോഴ്‌സിന്റെ അഡ്‌മിഷൻ കൗൺസിലിങ്‌ 23-ന്‌ രാവിലെ 10-ന്‌ കോട്ടയം ഗാന്ധിനഗറിലുള്ള എസ്‌.എം.ഇ. േജായിന്റ്‌ ഡയറക്ടറുടെ ഓഫീസിൽ നടത്തും. വിദ്യാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഫീസും അപ്‌ലോഡുചെയ്ത ആപ്ളിക്കേഷൻ പ്രിന്റൗട്ടും ലോഗിൻചെയ്ത്‌ അഡ്‌മിഷൻ കൗൺസിലിങ്‌ മെമ്മോയുംസഹിതം രക്ഷിതാക്കൾക്കൊപ്പം എത്തണം. വിശദവിവരത്തിന്‌: www.cpas.ac.in, www.sme.edu.in.