തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ്, എം.സി.എ., എം.എസ്‌സി. ഫൊറൻസിക് സയൻസ് എന്നീ പ്രോഗ്രാമുകളുടെ പ്രവേശന അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് 22 മുതൽ 24 വരെ അതത് സർവകലാശാലാ പഠനവകുപ്പുകൾ, സെന്ററുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ പ്രവേശനം നേടണം. ക്ലാസുകൾ 25- ന് തുടങ്ങും. വെബ്സൈറ്റ്: admission.uoc.ac.in. ഫോൺ: 0494 2407016, 7017.