തിരുവനന്തപുരം: നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനീയറിങ് കോളേജിൽ ഒന്നാം വർഷ ബി.ടെക് കോഴ്‌സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. കെ.ഇ.എ.എം., ജെ.ഇ.ഇ. അർഹത നേടിയവർ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 24ന് രാവിലെ 10മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 9447013997. ഇ-മെയിൽ: admission2020@mbeet.ac.in