കോട്ടയം: പെരുമ്പാവൂർ കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഫാഷൻ ഡിസൈൻ, ഓട്ടോമൊബൈൽ, ഹോസ്പിറ്റാലിറ്റി, സോളാർ, എൽ.ഇ.ഡി. എന്നിങ്ങനെ ഗവ. അംഗീകൃത സർട്ടിഫിക്കറ്റുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ 75 ശതമാനം സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം. മൂന്നുമാസംമുതൽ ഒരുവർഷം വരെയുള്ള ഈ കോഴ്സുകൾക്ക് പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പ്രായഭേദമെന്യേ ആർക്കും കോഴ്സിന് ചേരാം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മാർച്ച് 23. കൂടുതൽ വിവരങ്ങൾക്ക് 7592977952/9656565768.