തിരുവനന്തപുരം: പി.ജി.ഫാർമസി (എം.ഫാം) കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റിലേക്കുള്ള നടപടിക്രമങ്ങൾ ജൂൺ 21ന്‌ ആരംഭിച്ചു. രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക്‌ പരിഗണിക്കപ്പെടുന്നതിന്‌ വിദ്യാർഥികൾ നിർബന്ധമായും ഓപ്‌ഷൻ കൺഫർമേഷൻ നടത്തണം.