തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പിഎച്ച്.ഡി. പ്രവേശനത്തിന് പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചു. മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ജ്യോഗ്രഫി, തമിഴ്, കംപ്യൂട്ടർ സയൻസ്, സോഷ്യൽ വർക്ക്, ഇസ്‌ലാമിക് ഹിസ്റ്ററി എന്നീ വിഷയങ്ങളും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. പി.ജി., എം.ഫിൽ. ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷകൾ 30-ന് മുൻപായി സമർപ്പിക്കണം. വിശദവിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ.