തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സിൽ എസ്.സി. വിഭാഗം പെൺകുട്ടികളുടെ ഒരു സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 27-ന് രാവിലെ 11-ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തി(മെഡിക്കൽ കോളേജ് പി.ഒ., തിരുവനന്തപുരം)ലാണ് സ്പോട്ട് അഡ്മിഷൻ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കു പങ്കെടുക്കാം. വിവരങ്ങൾക്ക്: www.dme.kerala.gov.in.