മംഗളൂരു: കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കാംപ്‌കോ ശനിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. മംഗളൂരു സെയ്‌ന്റ് എജ്‌നസ് കോളേജിലും ശാരദ വിദ്യാലയത്തിലും നടക്കാനിരുന്ന ജൂനിയർ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ട്രെയിനി, ജൂനിയർ ഗ്രേഡർ ട്രെയിനി എന്നീ പരീക്ഷകളാണ് മാറ്റിയത്. വിവരങ്ങൾക്ക് www.campco.org.