കാഞ്ഞങ്ങാട്: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളേജിൽ 2021-22 വർഷ എച്ച്.ഡി.സി. ആൻഡ് ബി.എം. കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്‌റ്റംബർ 25 വരെ നീട്ടി. സഹകരണസ്ഥാപനങ്ങളിൽ ക്ലറിക്കൽ തസ്തിക മുതൽ ജോലി ലഭിക്കുന്നതിനുള്ള അടിസ്ഥാനയോഗ്യതയാണ്‌ ഈ കോഴ്‌സ്. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. എസ്.സി., എസ്.ടി., ഒ.ഇ.സി. വിദ്യാർഥികൾക്ക് ഫീസാനുകൂല്യം ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരത്തിനും: www.scu.kerala.gov.in. ഫോൺ: 0467 2217330, 9495102455.