തലശ്ശേരി: എൻ.ടി.ടി.എഫിന്റെ ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കുള്ള പ്രവേശനം തുടരുന്നു. ഓൺലൈനായി പ്രവേശനപരീക്ഷയിൽ പങ്കെടുക്കാം. ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളായ ടൂൾ എൻജിനീയറിങ് ആൻഡ്‌ ഡിജിറ്റൽ മാനുഫാക്ചറിങ്, മെക്കാട്രോണിക്സ് എൻജിനീയറിങ് ആൻഡ്‌ സ്മാർട്ട് ഫാക്ടറി, കംപ്യൂട്ടർ എൻജിനീയറിങ് ആൻഡ്‌ ഐ.ടി. ഇൻഫ്രാസ്ട്രക്ചർ, ഇലക്ട്രോണിക്സ് ആൻഡ്‌ എംബഡഡ് സിസ്റ്റം എന്നിവയാണ് ഡിപ്ലോമ കോഴ്‌സുകൾ. ഒരുവർഷ കോഴ്‌സുകളായ പോസ്റ്റ് ഡിപ്ലോമ ഇൻ ടൂൾ ഡിസൈനിങ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രസിഷൻ ആൻഡ്‌ സി.എൻ.സി. മെഷിനിസ്റ്റ് എന്നീ കോഴ്‌സുകളുമുണ്ട്. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് എൻ.ടി.ടി.എഫ്. ഡിപ്ലോമയോടൊപ്പം, ഇന്ത്യ ഗവ. ഏജൻസിയായ എൻ.എസ്.ഡി.സി. നൽകുന്ന സർട്ടിഫിക്കറ്റുകളും അന്താരാഷ്ട്ര അംഗീകാരമുള്ള എൻ.ഒ.സി.എൻ. സർട്ടിഫിക്കറ്റും കമ്പനികളിൽ പ്ലേസ്‌മെന്റ് സൗകര്യവും ലഭിക്കും. പെൺകുട്ടികൾക്കും കോവിഡ് പോരാളികളുടെ മക്കൾക്കും 10 ശതമാനം ഫീസിളവുമുണ്ട്‌. തലശ്ശേരി നിട്ടൂർ ഫോൺ: 0490 2351423/9744170410. ഇ-മെയിൽ: ttc@nttf.co.in, മലപ്പുറം ഇൻകെൽ ഗ്രീൻസ് എജ്യു സിറ്റി കാമ്പസ്, 04832 836636, 8606490101. ഇ-മെയിൽ: intc@nttf.co.in