തിരുവനന്തപുരം: ജനുവരിയിൽ ആരംഭിക്കുന്ന അക്കാദമിക്‌ സെഷനിലെ വിവിധ കോഴ്‌സുകളിലേക്ക്‌ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ മെഡിക്കൽ സയൻസസ്‌ ആൻഡ്‌ ടെക്‌നോളജി അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ്‌ ഡോക്ടറൽ ഫെലോഷിപ്പ്‌ (പി.ഡി.എഫ്‌.), പിഎച്ച്‌.ഡി. (ഫുൾടൈം ആൻഡ്‌ പാർട്ട്‌ടൈം), സ്പെഷ്യാലിറ്റി നഴ്‌സിങ്‌, പി.ജി. ഡിപ്ലോമ, ഡിപ്ലോമ കോഴ്‌സുകളിലേക്കാണ്‌ പ്രവേശനം. പി.ഡി.എഫ്‌. ഒഴികെയുള്ള കോഴ്‌സുകളിലേക്ക്‌ ഒക്‌ടോബർ 30 വരെ അപേക്ഷിക്കാം. പി.ഡി.എഫ്‌. കോഴ്‌സിന്‌ അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 15. അപേക്ഷകൾ ഓൺലൈനിൽ അയയ്ക്കണം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽനിന്ന്‌ പി.എച്ച്‌.ഡി.ക്ക്‌ അപേക്ഷ ക്ഷണിച്ചു. ഇവർക്ക്‌ ഫെലോഷിപ്പ്‌ ലഭിക്കും. വിവരങ്ങൾക്ക്‌ www.sctimst.ac.in, ഫോൺ: 0471 2524269.