ചീമേനി: തൃക്കരിപ്പൂർ എൻജിനീയറിങ് കോളേജിൽ ഒന്നാംവർഷ ബി.ടെക്. വിദ്യാർഥികൾക്കുള്ള ഇൻഡക്‌ഷൻ പ്രോഗ്രാം 22-ന് രാവിലെ 9.30-ന് ആരംഭിക്കും. പ്രവേശനം നേടിയ മുഴുവൻ വിദ്യാർഥികളും രക്ഷിതാക്കൾക്കൊപ്പം കോളേജിലെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ, പയ്യന്നൂർ, പഴയങ്ങാടി, തളിപ്പറമ്പ് എന്നിവിടങ്ങളിൽനിന്ന് രാവിലെ കോളേജ് ബസ് ഉണ്ടാകും.