സര്‍വകലാശാലയുടെ ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന റീജണല്‍ സെന്ററില്‍ എം.എസ്.ഡബ്ല്യു. കോഴ്‌സിന് ഒഴിവുള്ള പൊതു/സംവരണവിഭാഗം സീറ്റുകളിലേക്ക് 23-ന് 11 മണിക്ക് സ്‌പോട്ട് പ്രവേശനം നടത്തും. താത്പര്യമുള്ളവര്‍ ആവശ്യമായ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം.

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.ടെക്. റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (2014 സ്‌കീം) (ഏപ്രില്‍ 2020) പരീക്ഷകള്‍ ഏപ്രില്‍ 17-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ ബി.ടെക്./പാര്‍ട്ട്ടൈം ബി.ടെക്. സപ്ലിമെന്ററി (2009 സ്‌കീം) (ഏപ്രില്‍ 2020) പരീക്ഷകള്‍ ഏപ്രില്‍ 17-ന് തുടങ്ങും.

ആറാം സെമസ്റ്റര്‍ ബി.ടെക് (2009, സ്‌കീം) സപ്ലിമെന്ററി പരീക്ഷകള്‍ (ഏപ്രില്‍ 2020) ഏപ്രില്‍ 16-ന് തുടങ്ങും.

ആറാം സെമസ്റ്റര്‍ ബി.ടെക് (2014, സ്‌കീം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍(ഏപ്രില്‍ 2020) ഏപ്രില്‍ 16-ന് തുടങ്ങും.

പ്രായോഗിക പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഓണ്‍ലൈന്‍ ക്ലാസിന്റെ പ്രായോഗിക പരീക്ഷകള്‍ 25-ന് കോഴിക്കോട് ഗവ. ലോ കോളേജിലും 26-ന് തൃശ്ശൂര്‍ ലോ കോളേജിലും രാവിലെ ഒമ്പതുമണിക്ക് നടക്കും.

പരീക്ഷാഫലം

ഒന്ന്, മൂന്ന് സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ നവംബര്‍ 2019 പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.