സർവകലാശാല സൈക്കോളജി പഠനവകുപ്പിന് കീഴിൽ പി.ജി. ഡിപ്ലോമ ഇൻ റിഹാബിലിറ്റേഷൻ സൈക്കോളജി (ഒരുവർഷം, സ്വാശ്രയം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി 26. പ്രോസ്‌പെക്റ്റസ് വെബ്‌സൈറ്റിൽ.
ബി.എസ്‌സി. പാരാമെഡിക്കൽ പരീക്ഷാ അപേക്ഷ
ബി.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (2014 മുതൽ പ്രവേശനം), രണ്ടാംവർഷം (സപ്ലിമെന്ററി), നാലാംവർഷം (റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് ഒന്നു വരെയും 170 രൂപ പിഴയോടെ മാർച്ച് മൂന്നുവരെയും ഫീസടച്ച് മാർച്ച് അഞ്ചുവരെ അപേക്ഷിക്കാം.
ബിവോക് വൈവ
രണ്ട്, നാല് സെമസ്റ്റർ ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്‌ഷൻ 2018, 2019 പ്രവേശനം പ്രാക്ടിക്കൽ/ വൈവ 22 മുതൽ നടക്കും. സമയക്രമം വെബ്‌സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ എംഎസ്.സി മാത്തമാറ്റിക്‌സ് ഏപ്രിൽ 2020 പരീക്ഷ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
2019 നവംബറിൽ നടത്തിയ ഒന്നാംസെമസ്റ്റർ എം.ഫിൽ. ഇക്കണോമിക്‌സ് (2019 പ്രവേശനം) പരീക്ഷാഫലം വെബ്‌സൈറ്റിൽ.