ഡിസംബറിൽ നടന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സ്‌കോറുകൾ www.keralaresults.nic.in ൽ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യമുള്ള വിദ്യാർഥികൾ പേപ്പറൊന്നിന് 300 രൂപ ഫീസ് അടച്ച് അപേക്ഷ പരീക്ഷാ ഓഫീസിലേക്ക് അയയ്ക്കണം.
സ്‌കോൾ കേരള പ്ലസ്‌വൺ
സ്‌കോൾ കേരള 2020-22 ബാച്ചിലെ ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് നിർദിഷ്ട രേഖകൾ സഹിതം 22 മുതൽ 26 വരെ സ്‌കോൾ കേരളയുടെ ജില്ലാ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാം.
കെ.ജി.ടി.ഇ. പരീക്ഷ 24ന്
ഫെബ്രുവരി 23ന് നടത്താനിരുന്ന കെ.ജി.ടി.ഇ. വേർഡ് പ്രോസസിങ് മലയാളം ഹയർ പരീക്ഷ സാങ്കേതിക കാരണങ്ങളാൽ 24ലേക്കു മാറ്റി.
ഡി.സി.എ. കോഴ്‌സിന് അപേക്ഷിക്കാം
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും മറ്റ് പരിശീലന കേന്ദ്രങ്ങളിലും മാർച്ച് 10ന് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വേർ) കോഴ്‌സിന് മാർച്ച് എട്ടുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in.