തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന എച്ച്.ഡി.സി. ആൻഡ് ബി.എം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പാലാ സഹകരണ പരിശീലന കോളേജിലെ ദിവ്യ പ്രസാദിനാണ് ഒന്നാം റാങ്ക്. തൃശ്ശൂർ സഹകരണ പരിശീലന കോളേജിലെ ഫ്ളവർ കെ.പോളി രണ്ടാം റാങ്കും തൃശ്ശൂർ സഹകരണ പരിശീലന കോളേജിലെതന്നെ രമ്യ എം.എം. മൂന്നാം റാങ്കും നേടി. 90.08 ശതമാനമാണ് വിജയം. പരീക്ഷാഫലം www.scu.kerala.gov.in എന്ന വെബ്‌സൈറ്റിലുണ്ട്.