തിരുവനന്തപുരം: എം.ബി.ബി.എസ്. പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ ഗവർണർക്ക് നിവേദനം നൽകി.

കഴിഞ്ഞ മാസമാണ് കോളേജുകളിൽ ക്ലാസ് ആരംഭിച്ചത്. എല്ലാ വിദ്യാർഥികൾക്കും കോവിഡ് നിർണയ പരിശോധന നടത്തിയ ശേഷമാണ് ഹോസ്റ്റലുകളിൽ പ്രവേശനം നൽകിയത്.

പൂർണമായും ഹോസ്റ്റലുകളിൽത്തന്നെ തങ്ങുന്ന വിദ്യാർഥികളുടെ പരീക്ഷ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ല. നിലവിൽ പരീക്ഷ അഞ്ചു മാസം വരെ വൈകിയിട്ടുണ്ട്.