കണ്ണൂർ: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന 25-ാമത് ഖുർആൻ വിജ്ഞാനപരീക്ഷ 30-ന് നടക്കും. ’ഹൃദയം തുറക്കാം ഖുർആൻ പഠിക്കാം’ എന്ന പ്രമേയം മുൻനിർത്തിയാണ് റമദാൻ കാമ്പയിനിന്റെ ഭാഗമായി പരീക്ഷ സംഘടിപ്പിക്കുന്നത്. qvp.wisdomislam.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. qvp.exam.wisdomislam.org എന്ന വെബ് പോർട്ടൽ വഴി ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ.