പിലാത്തറ: കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ രചനാശരീരവിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അസി. പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ 23-ന് രാവിലെ 11-ന് ഇൻറർവ്യൂവിന് ഹാജരാകണം.