തിരുവനന്തപുരം: ആരോഗ്യ സർവകലാശാല 20-ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ ഒക്ടോബർ 20 മുതൽ 23 വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കുസാറ്റ് 20-ന് നടത്താനിരുന്ന പരീക്ഷകൾ 23-ലേക്ക് മാറ്റി.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഫൈൻ ആർട്‌സ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് 21-ന് നടത്താനിരുന്ന പരീക്ഷ 26-ലേക്ക് മാറ്റി.