തിരുവനന്തപുരം: കേരള വനിതാ കമ്മിഷൻ ഗവേഷണ പഠനങ്ങൾക്ക് പ്രൊപ്പോസലുകൾ ക്ഷണിക്കുന്നു. സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനം, കേരളത്തിലെ സ്ത്രീധനപീഡന മരണങ്ങൾ, സ്ത്രീകളിൽ സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം എന്നീ മേജർ പഠനങ്ങളും തൊഴിലിടങ്ങളിലെ ലൈംഗിക അധിക്ഷേപം, സ്ത്രീകളിലെ ആത്മഹത്യാ പ്രവണത എന്നീ മൈനർ പഠനങ്ങൾക്കുമാണ് പ്രൊപ്പോസലുകൾ നൽകേണ്ടത്. വിശദവിവരങ്ങൾ www.keralawomenscommission.gov.in എന്ന കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.