തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് തുടങ്ങുന്നതിന് സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ അപേക്ഷ ക്ഷണിച്ചു. spcprogramme.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ 30-നു മുമ്പ് അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പ് അതത് പോലീസ് സ്റ്റേഷനിലും എസ്.പി.സി. പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസിലും നേരിട്ടോ ഇ-മെയിൽ മുഖേനയോ നൽകണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ വെബ്‌സൈറ്റിൽ (studentpolicecadet.org) നിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ: 0471-2452655.