പറശ്ശിനിക്കടവ്: ന്യൂഡൽഹി ആസ്ഥാനമായ ദേശീയ സഹകരണ പരിശീലന കൗൺസിലിന്റെ കീഴിലുള്ള പറശ്ശിനിക്കടവ് സഹകരണ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഹയർ ഡിപ്ലോമ ഇൻ കോ ഓപ്പറേറ്റീവ് മാനേജ്മെൻറ്് (എച്ച്.ഡി.സി.എം.) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി ഒന്നിന് 40 വയസ്സ് കവിയാത്ത ബിരുദധാരികൾക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗക്കാർക്കും സഹകരണസംഘം ജീവനക്കാർക്കും നിയമാനുസൃതമായ സീറ്റ് സംവരണമുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾ www.icmkannur.org-ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2784002, 2784044.