തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ’ഫസ്റ്റ് ബെൽ’ ഡിജിറ്റൽ ക്ലാസുകളിൽ ശനിയാഴ്ച മുതൽ ഒൻപതാം ക്ലാസിന് രാവിലെ 9.30 മുതൽ 11.00 മണിവരെയു പ്ലസ് വണ്ണിന് രാവിലെ എട്ടുമുതൽ 9.30വരെയും വൈകുന്നേരം അഞ്ചുമുതൽ ആറുവരെയുമായിരിക്കും ക്ലാസുകൾ. ആറ്, ഏഴ് ക്ലാസുകൾക്ക് ഇനിമുതൽ ദിവസവും രണ്ട് ക്ലാസുകൾ ഉണ്ടായിരിക്കും. ഞായറാഴ്ചത്തെ ക്ലാസുകൾ പൂർണമായും പ്ലസ് വണ്ണിന് മാത്രമായിരിക്കും.
ബി.എസ്‌സി. നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി: ഓൺലൈൻ രജിസ്‌ട്രേഷൻ
തിരുവനന്തപുരം: ബി.എസ്‌സി. നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് സർക്കാർ നഴ്‌സിങ് കോളേജുകൾ, സർക്കാർ/സ്വാശ്രയ പാരാമെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ ഫെബ്രുവരി 20, 21 തീയതികളിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364