തിരുവനന്തപുരം: കഴക്കൂട്ടം സൈനികസ്കൂൾ പ്രവേശനത്തിനായി തിരുവനന്തപുരം, കൊച്ചി മെഡിക്കൽ കോളേജുകളിൽ ഏപ്രിൽ 20 മുതൽ 30 വരെ നടത്താനിരുന്ന വൈദ്യപരിശോധന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിെവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഡിഫാം പരീക്ഷ മാറ്റി

ബോർഡ് ഓഫ് ഡിഫാം എക്സാമിനേഷൻസ് 22 മുതൽ നടത്താനിരുന്ന ഡിഫാം പരീക്ഷകൾ മാറ്റിയതായി ചെയർപേഴ്‌സൺ അറിയിച്ചു.

ഹിയറിങ് മാറ്റി

ഏപ്രിൽ 22, 27, 30 തീയതികളിൽ രാവിലെ 10.30 മുതൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ എസ്. സോമനാഥൻപിള്ള തിരുവനന്തപുരം വിവരാവകാശ ഓഫീസിൽ നടത്താനിരുന്ന ഹിയറിങ് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷനിൽ ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഹിയറിങ്ങുകളും മാറ്റിയതായി രജിസ്ട്രാർ അറിയിച്ചു.