പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ മറ്റ്‌ പാരാമെഡിക്കൽ കോഴ്‌സുകൾക്ക്‌ ഒഴിവുള്ള സീറ്റുകളിലേക്ക്‌ ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. താത്‌പര്യമുള്ള റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പട്ടികജാതി/വർഗ വിഭാഗക്കാർക്ക്‌ മാത്രമായി 22നും ജനറൽ വിഭാഗക്കാർക്ക്‌(എല്ലാ വിഭാഗക്കാർക്കും) 28നുമാണ്‌ അലോട്ട്‌മെന്റ്‌. 22ന്‌ അലോട്ട്‌മെന്റിൽ പങ്കെടുക്കേണ്ടവർ 20, 21നും 28ന്‌ പങ്കെടുക്കേണ്ടവർ 26, 27നും ഓൺലൈനായി പുതിയ കോളേജ്‌/കോഴ്‌സ്‌ ഓപ്‌ഷനുകൾ നൽകി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്‌ ഫോൺ: 0471-2560363, 364.