തിരുവനന്തപുരം: കെ-ടെറ്റ് സർട്ടിഫിക്കറ്റിന്റെ കാലാവധി ആജീവനാന്തകാലമാക്കി ദീർഘിപ്പിച്ചു. ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുതുക്കിയതിനെത്തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.