തിരുവനന്തപുരം: 24ന് ആരംഭിക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത െറഗുലർ വിദ്യാർഥികൾക്കുള്ള ഹാൾടിക്കറ്റുകൾ 20 മുതൽ vhsems.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. സ്‌കൂൾ പ്രിൻസിപ്പൽമാർ ഇത് ഡൗൺലോഡ് ചെയ്ത് െറഗുലർ വിദ്യാർഥികൾക്ക് നൽകും. നേരത്തെ വിതരണം ചെയ്തിരുന്ന ഹാൾടിക്കറ്റുകൾ റദ്ദ് ചെയ്തിട്ടുണ്ട്.

വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പൊതുപരീക്ഷയ്‌ക്ക് പ്രൈവറ്റായി രജിസ്റ്റർ ചെയ്തിരുന്നവർക്കും ഇനി രജിസ്റ്റർ ചെയ്യാനുള്ള പ്രൈവറ്റ് വിദ്യാർഥികൾക്കും പിന്നീട് പ്രത്യേകം പരീക്ഷ നടത്തും.