തിരുവനന്തപുരം: ഇ.എസ്.ഐ. ആനുകൂല്യത്തിന് അർഹരായവരുടെ മക്കൾക്കായി ഇ.എസ്.ഐ. മെഡിക്കൽ കോളേജുകളിൽ നീക്കിെവച്ചിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യമെമ്പാടുമായി 382 മെഡിക്കൽ സീറ്റുകളും 28 ബി.ഡി.എസ്. സീറ്റുകളുമാണുള്ളത്. അർഹരായവർ ഇ.എസ്.ഐ. ബ്രാഞ്ച് ഓഫീസിൽനിന്ന് വാർഡ് ഓഫ് ഐ.പി. സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. വിശദവിവരങ്ങൾ www.esic.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. സെപ്റ്റംബർ 20 വരെ ഓൺലൈനായി അപേക്ഷ നൽകാം. പ്രിന്റ് ഔട്ടും മറ്റു രേഖകളും 21ന് വൈകീട്ട് 5.30ന് മുമ്പ് ബന്ധപ്പെട്ട ബ്രാഞ്ച് ഓഫീസിൽ സമർപ്പിക്കണം.