തിരുവനന്തപുരം: നോർക്ക റൂട്സും ഐ.സി.ടി. അക്കാദമി ഓഫ് കേരളയും സംയുക്തമായി നടത്തുന്ന നൂതന കോഴ്‌സുകളിലേക്ക് സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം. റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ഡേറ്റാ സയൻസ് ആൻഡ് അനലറ്റിക്‌സ്, ഫുൾസ്റ്റാക്ക് ഡെവലപ്പ്‌മെന്റ്, സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ്‌വേർ ടെസ്റ്റിങ്, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഡിജിറ്റൽ മാർക്കറ്റിങ് കോഴ്‌സിന് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും മറ്റു കോഴ്‌സുകൾക്ക് സയൻസ് അല്ലെങ്കിൽ എൻജിനിയറിങ് ബിരുദധാരികൾക്കും അപേക്ഷിക്കാം.

ആറുമാസമാണ് കോഴ്‌സ് കാലാവധി. പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ നോർക്ക റൂട്‌സ് സ്കോളർഷിപ്പ് നൽകും. പഠനശേഷം ഐ.ടി. കമ്പനിയായ ടി.സി.എസ്. അയോണിൽ വെർച്വൽ ഇന്റേൺഷിപ്പ് ലഭിക്കും. കൂടാതെ, ലിങ്ക്ഡ് ഇൻ ലേണിങ് പ്ലാറ്റ്‌ഫോമിലെ 14000-ഓളം കോഴ്‌സുകൾ സൗജന്യമായി പഠിക്കാനുള്ള അവസരമുണ്ടാകും.

പ്ലേസ്‌മെന്റ് അസിസ്റ്റന്റ്, ഐ.ഇ.എൽ.ടി.എസ്. അടിസ്ഥാന പരിശീലനം, ക്രോസ് കൾച്ചർ പരിശീലനം എന്നിവയും കോഴ്‌സിന്റെ ഭാഗമായി ലഭിക്കും. വിവരങ്ങൾക്ക്: 7594051437. www.ictkerala.org