പയ്യന്നൂർ: പയ്യന്നൂർ കോളേജിൽ മാത്തമാറ്റിക്സ്, സുവോളജി, മാനേജ്മെന്റ് സ്റ്റഡീസ്, മലയാളം, ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കൊളീജിയറ്റ് എഡ്യുക്കേഷൻ മുഖാന്തരം പേര് രജിസ്റ്റർചെയ്ത ബിരുദാനന്തര ബിരുദപരീക്ഷയിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കുള്ളവരും നെറ്റ്/പിഎച്ച്.ഡി. യോഗ്യത നേടിയവരുമായ ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. നെറ്റ്/ പിഎച്ച്.ഡി. യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. 24-ന് രാവിലെ 9.30 മുതൽ മാത്തമാറ്റിക്സ്, സുവോളജി, മാനേജ്മെന്റ് സ്റ്റഡീസ്. 25-ന് രാവിലെ 9.30 മുതൽ മലയാളം, ഇംഗ്ലീഷ്.