തിരുവനന്തപുരം: ജപ്പാൻ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ തൊഴിൽസാധ്യതകളുടെ പശ്ചാത്തലത്തിൽ നോർക്ക റൂട്ട്‌സ് അസാപ്പുമായി ചേർന്ന് നടത്തുന്ന വിദേശഭാഷാപഠന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാപ്പനീസ്, ജർമ്മൻ, ഇംഗ്ലീഷ്(ഐ.ഇ.എൽ.ടി.എസ്., ഒ.ഇ.ടി.), ഫ്രഞ്ച് എന്നീ ഭാഷകളിലാണ് പരിശീലനം.

ജാപ്പനീസ്, ജർമ്മൻ, ഫ്രഞ്ച് പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 50 ശതമാനം ഫീസ് സബ്‌സിഡിയുണ്ടെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു. അവസാന തീയതി: 25. വെബ്സൈറ്റ്: https://asapkerala.gov.in/course