പെരിയ: കേരള കേന്ദ്ര സർവകലാശാല തിരുവനന്തപുരം തലസ്ഥാന കേന്ദ്രത്തിൽ ഇന്റർനാഷണൽ റിലേഷൻസ് വകുപ്പിൽ ഇംഗ്ലീഷ്, ഹിന്ദി താത്‌കാലിക അധ്യാപക ഒഴിവിലേക്ക് തിങ്കളാഴ്ച നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ 24-ലേക്ക് മാറ്റി. താത്‌പര്യമുള്ളവർ രാവിലെ 9.30-ന് തിരുവനന്തപുരം പട്ടത്തുള്ള കേന്ദ്ര സർവകലാശാലാ കേന്ദ്രത്തിലെത്തണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു ലെക്ചറിന് 1000 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 30,000 രൂപ പ്രതിഫലം ലഭിക്കും. വിവരങ്ങൾക്ക് www.cukerala.ac.in