പെരിയ: കേരള കേന്ദ്ര സർവകലാശാല വിവിധ പഠന, ഗവേഷണ വകുപ്പുകളിൽ 2020-21 അധ്യയന വർഷത്തെ പിഎച്ച്.ഡി. പ്രവേശനത്തിന് വിജ്ഞാപനമായി. ജെ.ആർ.എഫ്. അടക്കമുള്ള ഫെലോഷിപ്പ് നേടിയവർക്കും കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി.-2020) യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. അവസാന തീയതി: 2021 ജനുവരി എട്ട്. വെബ്‌സൈറ്റ്:www.cukerala.ac.in. ഇ-മെയിൽ: admissions@cukerala.ac.in. ഫോൺ: 04672309467/466.