തിരുവനന്തപുരം: ത്രിവത്സര എൽഎൽ.ബി./ഇന്റഗ്രേറ്റഡ്‌ പഞ്ചവത്സര എൽഎൽ.ബി./എൽ.എൽ.എം. കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക്‌ പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപാകം പരിഹരിക്കാൻ അവസരം ലഭ്യമാണ്‌. സെപ്‌റ്റംബർ നാലിന്‌ വൈകുന്നേരം അഞ്ചുമണിക്ക്‌ മുമ്പായി ലഭ്യമായ ലിങ്ക്‌ വഴി അപാകം പരിഹരിക്കണം.