തിരുവനന്തപുരം: എൽ.ഡി.ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സ് തസ്തികകൾക്കുള്ള മുഖ്യപരീക്ഷ പി.എസ്.സി. മാറ്റിവെച്ചു. ഒക്ടോബർ 23-ന് നിശ്ചയിച്ചിരുന്ന എൽ.ഡി.സി. പരീക്ഷ നവംബർ 20-ലേക്കും ഒക്ടോബർ 30-നു നിശ്ചയിച്ചിരുന്ന എൽ.ജി.എസ്. പരീക്ഷ നവംബർ 27-ലേക്കുമാണു മാറ്റിയത്.

പ്രാഥമിക പരീക്ഷാ നടപടികൾക്കുശേഷം മുഖ്യപരീക്ഷയ്ക്കുള്ള പട്ടിക തയ്യാറാക്കൽ വൈകുന്നതാണ് പ്രധാന കാരണം. ഓഗസ്റ്റിൽ പട്ടിക പ്രസിദ്ധീകരിക്കാനാണ് ശ്രമിച്ചതെങ്കിലും സാധിച്ചില്ല. അഞ്ചു ഘട്ടങ്ങളിലായി നടത്തിയ പ്രാഥമിക പരീക്ഷയുടെ മാർക്ക് സമീകരണ ജോലികൾക്കാണ് താമസമുണ്ടായത്. ഓരോ തസ്തികയ്ക്കും മുഖ്യപരീക്ഷയെഴുതാൻ അർഹത നേടുന്നവരുടെ പട്ടിക സെപ്റ്റംബർ അവസാനമേ പ്രസിദ്ധീകരിക്കാനാകൂ.

ഈ തസ്തികയിലേക്കുള്ള പുതിയ റാങ്ക്പട്ടികകൾ വീണ്ടും വൈകും. ഇവയ്ക്ക് റാങ്ക്പട്ടികകൾ നിലവിലില്ല.