കോട്ടയം: സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശികകേന്ദ്രം നടത്തുന്ന ബി.എ. സംസ്‌കൃതം കോഴ്‌സിന് അപേക്ഷിക്കാം. ജൂൺ ഒന്നിന് 22 വയസ്സ് കവിയരുത്. പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 500 രൂപ സ്‌കോളർഷിപ്പ് ലഭിക്കും. അപേക്ഷിക്കേണ്ട അവസാനതീയതി ഓഗസ്റ്റ് 24. ഫോൺ: 94471 12663, 0481 2536557. വിവരങ്ങൾക്ക് www.ssusonline.ac.in, www.ssusonline.org