ന്യൂഡൽഹി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജെ.ഇ.ഇ. (ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ) മെയിൻ ഏപ്രിൽ സെഷൻ പരീക്ഷ മാറ്റിവച്ചു. 27, 28, 30 തീയതികളിലായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. സഹായങ്ങൾക്ക്: 011-40759000, jeemain@nta.ac.in