അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ-റഗുലർ-യു.എൽ.-20 കംപൽസറി ക്ലിനിക്കൽ പേപ്പർ-രണ്ട് പ്രൊഫഷണൽ എത്തിക്സ് ആൻഡ് പ്രൊഫഷണൽ അക്കൗണ്ടിങ് സിസ്റ്റം എന്ന പേപ്പർ പ്രാക്ടിക്കൽ പരീക്ഷയായതിനാൽ ടൈംടേബിളിൽനിന്ന് ഒഴിവാക്കി.

പരീക്ഷാഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി. പോളിമർ കെമിസ്ട്രി (പി.ജി.സി.എസ്.എസ്. സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2021 മാർച്ചിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ 2019 ബാച്ച് ഒന്നാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (പാർട്ട് ടൈം-സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ

2021 സെപ്റ്റംബറിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ-റീ അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രോജക്ട് മൂല്യനിർണയം/വൈവാവോസി പരീക്ഷകൾ 27 വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ നടക്കും.